കുട്ടികളുടെ ഹരിത സഭ

Posted on Tuesday, November 14, 2023
Photo

കണ്ണൂർ കോർപ്പറേഷൻ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി ഹരിത സഭ സംഘടിപ്പിച്ചു. കോർപ്പറേഷനിലെ വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചാണ് ഹരിതസഭ ചേർന്നത് 

 കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന ഹരിത സഭ മേയർ അഡ്വ. ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

മാലിന്യ പരിപാലനം സംബന്ധിച്ച് തങ്ങളുടെ വിദ്യാലയത്തിലെ കാര്യങ്ങൾ കുട്ടികൾ ഹരിത സഭയിൽ അവതരിപ്പിച്ചു. 

കുട്ടികളുടെ ചോദ്യങ്ങൾക്ക് നഗരസഭാതല ഹെൽത്ത് ഉദ്യോഗസ്ഥൻമാർ മറുപടി നൽകി.

44 വിദ്യാലയങ്ങളിൽ നിന്ന് 200 ൽ അധികം കുട്ടികളാണ് ഹരിത സഭയിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

 ഹരിത സഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം.പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൻ

ഇ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

 

 ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് മേയർ മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു Phot