കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വസ്തുനികുതി പരിഷ്കരണം 2023 നികുതി നിരക്ക്, മേഖലാ വിഭജനം എന്നിവ സംബന്ധിച്ച കരട് വിജ്ഞാപനം

Posted on Monday, November 20, 2023

1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994 ലെ 20) 233 ാം വകുപ്പ്, 2, 4 ഉപവകുപ്പുകള്‍, 2011 ലെ കേരള മുനിസിപ്പാലിറ്റി  (വസ്തുനികുതിയും, സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം 22/03/2023 ലെ  സ.ഉ(കൈ)77/2023 ത.സ്വ.ഭ.വ ഉത്തരവിന്‍റേയും 05/04/2023 ലെ സ.ഉ(അ) 480/2023 ഗസറ്റ് വിജ്ഞാപനത്തിന്‍റേയും അടിസ്ഥാനത്തില്‍ കണ്ണൂര്‍ നഗരസഭയില്‍ 01/04/2023 മുതല്‍ പ്രാബല്യത്തില്‍ വസ്തുനികുതി പരിഷ്കരിക്കുന്നതിന് 04/11/2023 ലെ 96-ാം നമ്പര്‍ പ്രകാരം കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വര്‍ഷം മുതലുള്ള കെട്ടിടങ്ങളുടെ ഉപയോഗക്രമമനുസരിച്ച് ഒരു ച.മീ തറ വിസിതീര്‍ണ്ണത്തിന് നിശ്ചയിച്ചിരിക്കുന്ന  അടിസ്ഥാനവസ്തുനികുതി നിരക്കുകള്‍ താഴെ പറയും പ്രകാരമാണ്. (see the attachment) 
2023 ഏപ്രില്‍ 1 മുതല്‍ തുടര്‍ന്നും നിലവിലുളള എല്ലാതരം കെട്ടിടങ്ങള്‍ക്കും  നികുതിയുടെ 10% സേവന ഉപനികുതിയും 5% ലൈബ്രറിസെസ്സും, 2% Poor House Cesssഇനത്തിലും ഈടാക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് സേവനങ്ങളൊന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെങ്കില്‍ 33.33% സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുന്നതാണ്.