Eye 24 മിഴി തുറന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇനി 24 മണിക്കൂറും ക്യാമറക്കണ്ണുകള്‍.

Posted on Wednesday, December 13, 2023
photo

മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കോര്‍പ്പറേഷനില്‍ സ്ഥാപിച്ച ക്യാമറ ശൃംഖലയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍റെ അധ്യക്ഷതയില്‍
ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു. 
ക്യാമറ ശൃംഖലക്ക്  Eye24 എന്ന നാമകരണവും എം.പി നിർവഹിച്ചു.
കോര്‍പ്പറേഷന്‍ ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ചാണ് 2 കോടി രൂപ ചെലവില്‍ 80 ലൊക്കേഷനുകളിലായി 90 ക്യാമറകള്‍ സ്ഥാപിച്ചത്. സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുക. വാഹന നമ്പറുകള്‍ കൃത്യമായി ദൃശ്യമാകുന്ന 3
ANPR (Automatic Number Plate Recognition)  ക്യാമറകളും ഇതിലുണ്ട്.
ഇതിന്‍റെ വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത് ഡോ.പി സൂരജിന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടീമാണ്.
നിക്ഷാന്‍ ഇലക്ട്രോണിക്സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. 6 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. ക്യാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി കോര്‍പ്പറേഷന്‍ ഓഫീസില്‍ രണ്ടു മോണിറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിനായി സ്ഥാപിച്ച സര്‍വ്വര്‍ റൂമിലും കൃത്യമായ നിരീക്ഷണം നടക്കും. മാലിന്യ നിക്ഷേപകരെ കണ്ടുപിടിക്കുന്നതിന് പുറമേ പോലീസിന് ക്രമസമാധാന പാലനത്തിന് കൂടി ക്യാമറകള്‍ സഹായകമാകും.

ചടങ്ങില്‍ IUML ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി,  കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രൻ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി വല്‍സന്‍, കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ.പി സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.

photo