കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായുള്ള സ്ഥാപന- സേവന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നുള്ളതാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ വികസന ലക്ഷ്യം. ഈ പദ്ധതിക്ക് മൂന്ന് ഘടകങ്ങളാണ് ഉള്ളത്.
ഘടകം – 1 മാലിന്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ/ഏജൻസികളുടെ കാര്യശേഷി വർദ്ധിപ്പിക്കുക, സാങ്കേതിക സഹായം നൽകുക. പദ്ധതി നടത്തിപ്പ്. ഘടകം – 2 വികേന്ദ്രികൃത മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും വേണ്ടി നഗരസഭകൾക്ക് പ്രതേക ഗ്രാന്റ് ആയി സാമ്പത്തിക സഹായം നൽകുക. ഇതിൽ വികേന്ദ്രികൃത മാലിന്യ നിർമാർജ്ജനം, മാലിന്യ ശേഖരണം, മാലിന്യങ്ങൾ ശേഖരിക്കുവാൻ വേണ്ടിയുള്ള വാഹനങ്ങൾ ഏർപ്പെടുത്തൽ, Covid-19 സഹായ പ്രവർത്തനങ്ങൾ, പൊതു തെരുവുകൾ വൃത്തിയാക്കൽ, ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ ശുചീകരണ സാമഗ്രികൾ വാങ്ങിനൽകൽ, ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, നിലവിലുള്ള മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, മെറ്റീരിയൽ കളക്ഷൻ സെൻറർ, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി എന്നിവയുടെ നിർമ്മാണം.
ഘടകം – 3 മേഖലാ അടിസ്ഥാനത്തിൽ കേന്ദ്രീകൃത ഖരമാലിന്യ പ്ലാൻറ്കളുടെ നിർമ്മാണവും നടത്തിപ്പും പരിപാലനവുമാണ് ഈ ഘടകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Web site :https://kswmp.org/
facebook : https://www.facebook.com/keralaswmp/
facebook group : https://www.facebook.com/groups/keralaswmp/edit
Instagram : https://www.instagram.com/keralaswmp/
twitter: https://twitter.com/keralaswmp
youtube : https://www.youtube.com/channel/UCbsm5POOHIRSpHwL6GmczY
- 292 views