ഗവണ്‍മെന്‍റിന്‍റെ പ്രസിദ്ധീകരണാനുമതി ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ കൈമാറി

Posted on Wednesday, February 22, 2023
photo

ഗവണ്‍മെന്‍റില്‍ നിന്നും പ്രസിദ്ധീകരണ അനുമതി ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ റിപ്പോര്‍ട്ടും മേപ്പുകളും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാറില്‍ നിന്നും കൈപ്പറ്റി. ചൊവ്വാഴ്ച വൈകുന്നേരം മേയറുടെ മേയറുടെ ചേമ്പറില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ വി കെ ശ്രീലത, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മണികണ്ഠ കുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാഗേഷ് പി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ അമൃത് പദ്ധതിയുടെ കീഴില്‍ വരുന്ന മാസ്റ്റര്‍ പ്ലാനുകളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ മാസ്റ്റര്‍ പ്ലാനിനാണ് ഗവണ്‍മെന്‍റില്‍ നിന്നുള്ള പ്രസിദ്ധീകരണ അനുമതി ആദ്യം ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ നഗരത്തിന്‍റെ 20 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് തയ്യാറാക്കിയതാണ് മാസ്റ്റര്‍ പ്ലാന്‍. മാസ്റ്റര്‍ പ്ലാന്‍ അടുത്തു തന്നെ കോര്‍പ്പറേഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.