കണ്ണൂർ കോർപ്പറേഷൻ ഗാർഹിക മാലിന്യ സംസ്കരണ സർവ്വേ- വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.

Posted on Monday, September 18, 2023

കണ്ണൂർ കോർപ്പറേഷൻ എളയാവൂർ സോണൽ ഗാർഹിക മാലിന്യസംസ്കരണ സർവ്വെ പ്രവർത്തനത്തിൻ്റെ ഉൽഘാടനവും സർവ്വെ നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനവും ഇന്ന് കണ്ണൂർ എസ് എൻ കോളേജിൽ വെച്ച് കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി.ഒ മോഹനൻ ഉൽഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി.കെ സജേഷ് കുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ഷാഹിനമൊയ്തീൻ, എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.സി .പി സതീഷ്, കൗൺസിലർമാരായ എൻ ഉഷ, എസ്.ഷഹീദ, ധനേഷ് മോഹൻ, എൻഎസ്എസ്  പ്രോഗ്രാം ഓഫീസർമാരായ ശ്രീലത ഇ, ഷീജ പി പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻഎസ്എസ്  പ്രോഗ്രാം ഓഫീസർ സുമേഷ് പി.സി നന്ദി പറഞ്ഞു. ശുചിത്വ മിഷൻ ആർ പി ഇ എം മോഹനൻ പരിശീലനം നൽകി.
കോർപ്പറേഷൻ്റെ മുഴുവൻ വീടുകളിലെയും ഖര ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സംബന്ധിച്ചുള്ള സമഗ്രമായ വിവരശേഖരണമാണ് സർവ്വേയിലൂടെ ഉദ്ദേശിക്കുന്നത്. എൻഎസ്എസ്, എൻഎസ്എസ് , എൻ സി സി, എസ് പി സി , സ്കൗട്ട് & ഗൈഡ്സ് കുട്ടികളെ ഉപയോഗിച്ചാണ് സർവ്വെ നടത്തുന്നത്.