ഇന്ത്യൻ സ്വച്ഛതാ ലീഗ് ശുചിത്വ ബോധവൽക്കരണം. കണ്ണൂർ കോർപ്പറേഷൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Posted on Monday, September 18, 2023
swachatha

കണ്ണൂർ കോർപ്പറേഷൻ ശുചിത്വ ബോധവൽക്കരണ പരിപാടി 'ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0' വിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 7 മണിക്ക് പയ്യാമ്പലം കടലോരം  ശുചീകരിക്കുകയും ബീച്ചിൽ മനുഷ്യ ചങ്ങല സൃഷ്ടിക്കുകയും ചെയ്തു.
ശുചീകരണ പരിപാടി മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.  ഗായികയും കണ്ണൂർ കോർപ്പറേഷൻ സ്വച്ഛത ലീഗ് ബ്രാൻഡ് അംബാസിഡറുമായസയനോര ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, ആരോഗ്യ സ്റ്റാൻറ്റിങ്ങ്  കമ്മിറ്റി ചെയർമാൻ  എം പി രാജേഷ്, കൗൺസിലർമാരായ കെ പി റാഷിദ്, കെ പി അബ്ദുൾ റസാഖ്, ബിജോയ് തയ്യിൽ ,പി വി ജയസൂര്യൻ, അഷറഫ് ചിറ്റുള്ളി, ശ്രീജ ആരംഭൻ,
കെ പി
അനിത, ക്ളീൻ സിറ്റി മാനേജർ പി പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ മാരായ അനുഷ്ക ,അനീഷ്കുമാർ, പ്രമോദ് തുടങ്ങിയവർ സംബ്ന്ധിച്ചു.

തുടർന്ന് കൗൺസിൽ ഹാളിൽ എൽപി- യുപി- ഹൈസ്കൂൾ- ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മാലിന്യ സംസ്കരണം വിഷയമാക്കി ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയിൽ ഗായിക സയനോര ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്, കെ പി റാഷിദ്, ബിജോയ് തയ്യിൽ, അഷറഫ് ചിറ്റുള്ളി, ക്ളീൻ സിറ്റിമാനേജർ പി പി ബൈജു , ഹെൽത്ത് ഇൻസ്പെക്ടർ മാരായ   ദിലീപ്, ഹംസ തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്ക് ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സമ്മാനം വിതരണം ചെയ്തു.
എൽ പി യൂപി തലത്തിൽ ഒന്നാം സമ്മാനം  ഭാഗ്യശ്രീ രാജേഷ്,
രണ്ടാം സമ്മാനം ശ്രീധിൽ ടി,മൂന്നാം സമ്മാനം നവരംഗ് ദിലീപ്, ഹൈസ്കൂൾ,ഹയർസെക്കന്ററി  തലം ഒന്നാം സമ്മാനം വിശാൽ പി, മൻമേഘ വി, ധ്യായന ജെ.
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വൈകുന്നേരം  കേനന്നൂർ സൈക്കിൾ ക്ളബിന്റെ സഹകരണത്തോടുകൂടി സൈക്കിൾ റാലി സംഘടിപ്പിച്ചു. കോർപ്പറേഷൻ ഓഫീസ് പരിസരത്ത് മേയർ അഡ്വ.ടി ഒ മോഹനൻ ഫ്ളാഗ്ഓഫ് ചെയ്തു.
ആരോഗ്യകാര്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്,കൗൺസിലർമാരായ പിവി ജയസൂര്യൻ, മിനി അനിൽ കുമാർ, ശ്രീലത വി.കെ, എ ഉമൈബ, അഷറഫ് ചിറ്റുള്ളി , കേനന്നൂർ സൈക്കിൾ ക്ളബ് ഭാരവാഹികളായ രാജേഷ് കുമാരൻ,ലക്ഷ്മി കാന്ത്, ദിനിൽ പി തുടങ്ങിയവർ സംബംന്ധിച്ചു.

 കോർപ്പറേഷൻ പരിസരത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി നഗരം ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു. സൈക്കിൾ റാലിയിൽ 30 ഓളം പേർ പങ്കെടുത്തു.