''നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍''. കണ്ണൂര്‍ ദസറ- 2023 പ്രചരണ വാക്യമായി.

Posted on Monday, September 25, 2023
logo

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന 'കണ്ണൂര്‍ ദസറ'യുടെ ഈ വര്‍ഷത്തെ പ്രചരണ വാക്യം   തിരഞ്ഞെടുത്തു.
 
 "നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍" എന്നതാണ് ഇത്തവണത്തെ ദസറ ആഘോഷത്തിന്‍റെ പ്രചരണ വാക്യം. മാലിന്യനിര്‍മാര്‍ജ്ജനം ആണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം.
പ്രചരണ വാക്യം ലഭിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് എൻട്രി ക്ഷണിച്ചതിൽ നൂറോളം പ്രചരണ വാക്യങ്ങൾ ലഭിച്ചിരുന്നു.
ഇതിൽ നിന്നും തോട്ടട സ്വദേശിയായ മിറാജ് ഇ തയ്യാറാക്കിയ പ്രചരണ വാക്യം  ആണ് തെരഞ്ഞെടുത്തത്. കണ്ണൂർ ദസറയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ഈ പ്രചരണ വാക്യം ഉപയോഗിക്കും.

കഴിഞ്ഞ വര്‍ഷം  നടത്തിയ കണ്ണൂര്‍ ദസറ നല്‍കിയ സന്ദേശം ലഹരിക്കെതിരെ ഉള്ളതായിരുന്നു.