കണ്ണൂര്‍ കോര്‍പ്പറേഷന്‍ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രം ട്രയല്‍ റണ്‍ നടത്തി.

Posted on Wednesday, February 22, 2023
testing

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം കോര്‍ണറിലും പീതാബര പാര്‍ക്കിലും  നിര്‍മ്മിക്കുന്ന രണ്ട് മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ സ്റ്റേഡിയം കോര്‍ണറിലുള്ള കാര്‍ പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ ട്രയല്‍ റണ്‍ നടത്തി.
മേയറുടെയും ഡെപ്യൂട്ടി മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും  കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രയൽ റൺ നടത്തിയത്.

സ്റ്റേഡിയം കോര്‍ണര്‍, പീതാബര പാര്‍ക്ക് എന്നിവിടങ്ങളിലാണ് 11.27 കോടി ചെലവില്‍ 2 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. രണ്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലുമായി 155 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ടാകും. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുമ്പാണ് ഇതിന്‍റെ പ്രവൃത്തി ആരംഭിച്ചത്.

ട്രയല്‍ റൺ വീക്ഷിക്കുന്നതിനായി മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ശ്രീജ ആരംഭന്‍, കെ പി അബ്ദുള്‍ റസാഖ്, കെ പി അനിത, പി വി ജയസൂര്യന്‍, കെ സീത, മിനി അനിൽകുമാർ , ശ്രീലത വി കെ,
 കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ,
 സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മണികണ്ഠകുമാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി വല്‍സന്‍, മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന അഡിസോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബിസിനസ് ഹെഡ് പരാഗ് മല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ചെയ്യുന്നതോടെ  നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് ഒരളവോളം പരിഹാരമാകുമെന്നും ഇത് എത്രയും പെട്ടെന്ന് പൂർണ്ണ സജ്ജമായി   പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും മേയര്‍ പറഞ്ഞു.