അമൃത് സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഐ എ എസ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസ് സന്ദര്‍ശിച്ച് അമൃത് പദ്ധതികളുടെ അവലോകനം നടത്തി.
അമൃത് ഒന്നാം ഘട്ട പദ്ധതിയില്‍ ആകെയള്ള 38 പദ്ധതികളില്‍ 30 പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 195 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു.
ചേലോറ പാര്‍ക്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം, പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്‍റ്, പടന്നത്തോട്-കാനാമ്പുഴ തോട് നവീകരണം എന്നിവയുടെ പ്രവൃത്തി ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. പയ്യാമ്പലം പുലിമുട്ട്, സ്റ്റേഡിയത്തിന് സമീപത്തെ ഫ്രീഡം മൂവ്മെന്‍റ് പാർക്ക് എന്നിവയുടെ പ്രവൃത്തി പുരോഗമിച്ചു വരുന്നു.
അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള 70 കോടി രൂപയുടെ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. താമസിയാതെ പ്രവൃത്തി ആരംഭിക്കും.
അവലോകന യോഗത്തിന് ശേഷം പടന്നപ്പാലത്തെ മലിനീകരണ ശുദ്ധീകരണ പ്ലാന്‍റ്, സ്റ്റേഡിയം, പീതാംബര പാര്‍ക്ക് എന്നിവിടങ്ങളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം എന്നിവ ഡയറക്ടര്‍ മേയറോടൊപ്പം സന്ദര്‍ശിച്ചു.
പദ്ധതി നിര്‍വ്വഹണത്തിന്‍റെ പുരോഗതിയില്‍ ഡയറക്ടര്‍ സംതൃപ്തി രേഖപ്പെടുത്തി.
അവലോകന യോഗത്തിൽ മേയര്‍ അഡ്വ.ടി.ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ രാഗേഷ്, പി ഷമീമ ടീച്ചര്‍, അഡ്വ പി ഇന്ദിര, സിയാദ് തങ്ങള്‍ കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ റസാഖ്, പി കെ സാജേഷ് കുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി മണികണ്ഠകുമാര്‍, അമൃത് മിഷന്‍ എക്സ്പേര്‍ട്ട്സ് ദിലീപ് ആര്‍, വിവേക് വി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനത്തില്‍ പങ്കെടുത്തു.