കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃക്കരോഗികളില്‍ നിന്ന് ഡയാലിസിസിനുള്ള ധനസഹായത്തിനും വൃക്കരോഗമടക്കമുള്ള മാരകരോഗമുള്ളവരില്‍ നിന്ന് മരുന്നിനുമുള്ള അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ധനസഹായത്തിന് വാര്‍ഷിക കുടുംബ വരുമാന പരിധി പൊതുവിഭാഗത്തിന് 2 ലക്ഷം രൂപയും പട്ടികജാതിക്ക് 3 ലക്ഷം രൂപയുമാണ്. പട്ടിക വര്‍ഗ്ഗത്തിന് വരുമാന പരിധി ഇല്ല. കാരുണ്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി തുടങ്ങിയ സര്‍ക്കാര്‍ സഹായം ലഭിക്കുന്നവര്‍ പദ്ധതിക്ക് അര്‍ഹരല്ല. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആഗസ്ത് 20 നകം സമര്‍പ്പിക്കണം. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകളില്‍ നിന്നും മെയിന്‍ ഓഫീസില്‍ നിന്നും അപേക്ഷ ഫോറങ്ങള്‍ ലഭിക്കുന്നതാണ്.
സെക്രട്ടറി
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍