നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളുടെ ശുചിത്വവും മറ്റ് സൗകര്യങ്ങളും വിലയിരുത്തി.

Posted on Wednesday, October 27, 2021

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളുടെ ശുചിത്വവും മറ്റ് സൗകര്യങ്ങളും വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങൾ സ്കൂളുകളിൽ പരിശോധന നടത്തി  ഒരുക്കങ്ങൾ വിലയിരുത്തി.കോർപ്പറേഷൻ പരിധിയിലെ നൂറോളം സ്കൂളുകളിൽ മിക്ക സ്കൂളുകളിലും ഇതിനോടകം പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു.
 നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളുടെ ശുചിത്വവും മറ്റ് സൗകര്യങ്ങളും വിലയിരുത്തി.

 

കൗൺസിലർ മാരുടെയും അദ്ധ്യാപകരുടെയും പിടിഎ കമ്മിറ്റികളുടെയും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ്  നടന്നുവരുന്നത്.
 സ്കൂൾ തുറക്കുന്നതിന് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഈ മാസം 1, 12 തീയതികളിൽ കോർപ്പറേഷൻ മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
 ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം പിടിഎ യോഗങ്ങൾ വിളിച്ചുചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂളുകൾ അണുവിമുക്തമാക്കുന്ന  പ്രവർത്തനങ്ങൾ  കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തിൽ നടന്നുവരുന്നു.

 കൗൺസിലിംഗ് ആവശ്യമായിവരുന്ന വിദ്യാർത്ഥികൾക്കായി കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നാലോളം കൗൺസിലർമാരുടെ നേതൃത്വത്തിൽ  രണ്ടുദിവസത്തെ കൗൺസിലിംഗ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങളായ കെ എം സാബിറ, കെ പി അനിത, വാർഡ് കൗൺസിലർമാർ എന്നിവർ സ്കൂളുകളിലെ പരിശോധനക്ക് നേതൃത്വം നൽകി.