കെ.പി പുരുഷോത്തമൻ, കെ.സി ലേഖ എന്നിവർക്ക് കണ്ണൂർ കോർപ്പറേഷന്റെ ആദരവ്

Posted on Thursday, December 9, 2021

കെ.പി പുരുഷോത്തമൻ, കെ.സി ലേഖ എന്നിവർക്ക്  കണ്ണൂർ കോർപ്പറേഷന്റെ ആദരവ്

രാഷ്ട്രപതിയുടെ പരമ വിശിഷ്ട സേവാ പുരസ്കാരം നേടിയ ടണൽമാൻ കെ പി പുരുഷോത്തമൻ, ധ്യാൻചന്ദ് പുരസ്കാരം നേടിയ ബോക്സിങ് താരം കെ.സി.ലേഖ എന്നിവർക്ക് കണ്ണൂർ കോർപ്പറേഷൻ
ആദരവ് നൽകി.കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങ് കെ സുധാകരൻ എം. പി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.

 ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായപി ഷമീമ,
എം.പി രാജേഷ്, അഡ്വ പി.ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിനാ മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായമുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, എൻ.ഉഷ, വി കെ ഷൈജു സെക്രട്ടറി ഡി സാജു എന്നിവർ സംസാരിച്ചു.

ശ്രീ കെ പി പുരുഷോത്തമൻ, കെ സി ലേഖ എന്നിവർ സ്വീകരണത്തിനമറുപടി പറഞ്ഞുകൊണ്ട് സംസാരിച്ചു.