കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവ്

Posted on Thursday, December 29, 2022

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക്   മിനിമം ബി.ടെക്- സിവിൽ എഞ്ചിനീയറിങ്ങ് + 5 വർഷം പ്രവ്യത്തി പരിചയം (പ്രായം 18 നും 40 നും ഇടയിൽ) എന്നീ യോഗ്യതകളുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത, പരിചയം മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 07/01/2023 നു വൈകുന്നേരം 5 മണിക്ക് മുമ്പാകെ നേരിട്ടോ തപാൽ/ഇ-മെയിൽ (selsgdknrcorp@gmail.com) മുഖാന്തിരമോ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.