കണ്ണൂര്‍ കോര്‍പ്പറേഷന്‍ തൊഴില്‍ മേള ഫെബ്രുവരി 11 ന് ശ്രീപുരം സ്കൂളില്‍

Posted on Wednesday, February 1, 2023
Jobe Mela

         കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള 11-02-2023 ശനിയാഴ്ച്ച രാവിലെ 9.00 മണി മുതല്‍ പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കും. കേരളത്തിലെ വിവിധ മേഖലയിലെ 100 ഓളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കും. ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

        18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് തൊഴില്‍ മേളയില്‍ സൗജന്യമായി പങ്കെടുക്കാം. ഫെബ്രുവരി 6-ാം തീയ്യതി മുതല്‍ ഗൂഗിള്‍ ഫോം മുഖാന്തരവും ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 8.30 മുതല്‍ ശ്രീപുരം സ്കൂളില്‍ വെച്ച് സ്പോട്ട് രജിസ്ട്രേഷനും ചെയ്യാവുന്നതാണ്. വിശദാoശങ്ങൾക്കും, തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനു സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള കമ്പനികളും 8078297916 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.