കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതി ദാരിദ്ര്യ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.
ആകെ 86 കുടുംബങ്ങള്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ 28 ഗുണഭോക്താക്കളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഇന്ന് വിതരണം ചെയ്തത്. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും നൽകുന്ന സേവനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് ഈ കാർഡ് സഹായകരമാകും.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എ കുഞ്ഞമ്പു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹരി പുതിയില്ലത്ത്, സി ഡി എസ് മെമ്പര്‍ സെക്രട്ടറി അഫ്സില വി പി തുടങ്ങിയവര്‍ പങ്കെടുത്തു.