കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിൻ. 'സ്വച്ഛത' റാലി സംഘടിപ്പിച്ചു

Posted on Monday, September 18, 2023
rally

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ സച്ചതാ ലീഗ്  2.0 സ്വച്ഛത റാലി സംഘടിപ്പിച്ചു.
വിളക്കും മൈതാനത്തുനിന്ന് ആരംഭിച്ച റാലി മുനീശ്വരൻ കോവിലിൽ സമാപിച്ചു.

ചെണ്ടമേളം കൊഴുപ്പേകിയ റാലിക്ക് 
മാലിന്യ മുക്ത സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കോർപ്പറേഷൻ  ആരോഗ്യവിഭാഗം  ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ  എന്നിവരും 
മുത്തുകുട ഏന്തിയ ഹരിത കർമ്മ സേനാംഗങ്ങളും അണിനിരന്നു. വിളക്കും തറ മൈതാനിയിൽ  മേയർ  അഡ്വ.  ടി ഒ മോഹനൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഡെപ്യൂട്ടി മേയർ  കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, പി കെ സാജേഷ് കുമാർ,കെ പി അബ്ദുൽ റസാഖ് കെ പി റാഷിദ്, പി വി ജയസൂര്യൻ,പി പി ബീബി,  ശ്രീലത വി കെ, മിനി അനിൽകുമാർ, ആസിമ സി എച്ച്, കെ പി അനിത, അഷ്‌റഫ്‌ ചിറ്റുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.