ഒക്ടോബർ 25 മുതൽ വിവിധ വേദികളിലായി നടന്നുവരുന്ന കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ കേരളോത്സവം സമാപിച്ചു. അവസാന ദിനമായ ഇന്ന് ക്രിക്കറ്റ് മത്സരത്തോടെയാണ് സമാപിച്ചത്. ക്രിക്കറ്റ് മത്സരം ഫൈനലിൽ വിംഗ് മേക്കേഴ്സ് ജയ് ഹിന്ദിനെ പരാജയപ്പെടുത്തി. വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും മേയർ അഡ്വ ടി ഒ മോഹനൻ വിതരണം ചെയ്തു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ഡെപ്യുട്ടി മേയർ കെ ഷബീന ടീച്ചർ വിതരണം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ,അഡ്വ പി ഇന്ദിര,ഷാഹിന മൊയ്‌ദീൻ കൗൺസിലർമാരായസജേഷ്കുമാർ പി.കെ, പ്രകാശൻ പയ്യനാടൻ, യൂത്ത് കോർഡിനേറ്റർ വരുൺ എം.കെ,
വി സജില,വി പി അഫ്‍സില എന്നിവർ സംബന്ധിച്ചു .