1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994 ലെ 20) 233 ാം വകുപ്പ്, 2, 4 ഉപവകുപ്പുകള്‍, 2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും, സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം 22/03/2023 ലെ സ.ഉ(കൈ)77/2023 ത.സ്വ.ഭ.വ ഉത്തരവിന്റേയും 05/04/2023 ലെ സ.ഉ(അ) 480/2023 ഗസറ്റ് വിജ്ഞാപനത്തിന്റേയും അടിസ്ഥാനത്തില്‍ കണ്ണൂര്‍ നഗരസഭയില്‍ 01/04/2023 മുതല്‍ പ്രാബല്യത്തില്‍ വസ്തുനികുതി പരിഷ്കരിക്കുന്നതിന് 04/11/2023 ലെ 96-ാം നമ്പര്‍ പ്രകാരം കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. 2023-2024 സാമ്പത്തിക വര്‍ഷം മുതലുള്ള കെട്ടിടങ്ങളുടെ ഉപയോഗക്രമമനുസരിച്ച് ഒരു ച.മീ തറ വിസിതീര്ണ്ണത്തിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവസ്തുനികുതി നിരക്കുകള്‍ താഴെ പറയും പ്രകാരമാണ്. (see the attachment)
2023 ഏപ്രില്‍ 1 മുതല്‍ തുടര്‍ന്നും നിലവിലുളള എല്ലാതരം കെട്ടിടങ്ങള്‍ക്കും നികുതിയുടെ 10% സേവന ഉപനികുതിയും 5% ലൈബ്രറിസെസ്സും, 2% Poor House Cesssഇനത്തിലും ഈടാക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് സേവനങ്ങളൊന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെങ്കില്‍ 33.33% സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കുന്നതാണ്.