ന്യൂ സ്റ്റോര്‍ മുതല്‍ കോമളവിലാസം വരെ ഇന്‍ര്‍ലോക്ക് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു.

Posted on Friday, November 24, 2023
photo

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാര്‍ക്കറ്റിലെ ന്യൂസ്റ്റോര്‍ മുതല്‍ കോമളവിലാസം ഹോട്ടല്‍ വരെയുള്ള ഇന്‍റര്‍ ലോക്ക് ചെയ്ത റോഡിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിച്ചു.

സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ കുഴിയെടുത്തതിന്‍റെ ഭാഗമായി തകര്‍ന്ന റോഡാണ് പ്രവൃത്തി പൂര്‍ത്തീകരിച്ച് നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തത്.
ടാര്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റോഡ് നാട്ടുകാരുടെയും വ്യാപാരികളുടെയും അഭ്യര്‍ത്ഥന പ്രകാരം  ഇന്‍റര്‍ലോക്ക് ചെയ്യുകയായിരുന്നു. 206 മീറ്റര്‍ നീളത്തിലാണ് 20 ലക്ഷത്തി നാല്‍പ്പതിനായിരം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചർ,  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തിൽ, പി കെ സാജേഷ് കുമാർ, കെ പി റാഷിദ്, കെ പി അബ്ദുൾ റസാഖ്, ശ്രീജ ആരംഭൻ, മിനി അനിൽകുമാർ, സി സുനിഷ, പി വി ജയസൂര്യൻ, പ്രകാശൻ പയ്യനാടൻ  തുടങ്ങിയവര്‍ പങ്കെടുത്തു.