Update File
Update Body
ലഹരി ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. അതിനെതിരെ ശക്തമായ ബോധവൽക്കരണമാണ് ആവശ്യം. വിദ്യാർത്ഥികളിലും യുവജനങ്ങൾക്കിടയിലും ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പ് മുഖേന നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ ഒന്നിക്കാം' എന്ന പേരിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 'ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സംഗമം' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 18 ശനിയാഴ്ച രാവിലെ 10.30-ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടി ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകൾ ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയിൽ കോർപ്പറേഷൻ പരിധിയിലെ ഹൈസ്കൂൾ / ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയും അധ്യാപകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Update Image