കണ്ണൂർ കോർപ്പറേഷൻ തല കർഷകദിന പരിപാടി എളയാവൂർ കൃഷിഭവനിൽ മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉള്ള കാർഷിക പ്രശ്നോത്തരി, വിത്തുകൾ തിരിച്ചറിയൽ, വിവിധ കാർഷിക മത്സരങ്ങൾ, വിളംബര ഘോഷയാത്ര, മാതൃക കർഷകരെ ആദരിക്കൽ, കർഷക സംഗമം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബിസ്മില്ലാ ബീവി, വിജന കെ കെ, പ്രദീപ് ടി,മുർഷിദ് കെ ടി, നിജേഷ് ഒ വി, ഡോ. വത്സല കെ സി സുനില ഇ, സീന കെ പി, എളയവൂർ കൃഷി ഓഫീസർ വിനോദ് കുമാർ ടി ഒ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി മനോഹരൻ, ചൊവ്വ കോപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ, എളയാവൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പ്രേമജ പി, സതീശൻ ബാവുക്കൻ, രാജീവൻ കെ, എം പി അരവിന്ദൻ, അരീക്കര അബൂഞ്ഞി, സുജീഷ് എളയവൂർ, എളയാവൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് വിധുൻ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂര്‍
kannurmunicipalcorporation@gmail.com
04972700141
ബന്ധപ്പെടുക
കണ്ണൂര്‍
04972700141
kannurmunicipalcorporation@gmail.com
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 19-Aug-2026 16:38:00
കണ്ണൂര്‍ നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്