കണ്ണൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന അഴീക്കോട് നിയോജക മണ്ഡലത്തിലെ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ യോഗം ചേർന്നു.
കെ വി സുമേഷ് എംഎൽഎ യുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കക്കാട് പുഴ നവീകരണത്തിനു ശേഷം ഉള്ള അനുബന്ധ സൗന്ദര്യവൽക്കരണപദ്ധതികൾ, പയ്യാമ്പലം ശ്മശാന നവീകരണം, പള്ളിക്കുന്ന് -പുഴാതി ഹൈസ്കൂളുകളിലെ പുതിയ നിർമാണ പ്രവർത്തനങ്ങൾ, പുഴാതി പി എച്ച്സ്സി, കക്കാട് സ്റ്റേഡിയം നവീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
പയ്യാമ്പലം ശ്മശാനം, കക്കാട് പുഴ നവീകരണത്തിന്റെ തുടർ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നേരത്തെ കോർപ്പറേഷൻ നിർദ്ദേശപ്രകാരം ആർക്കിടെക്റ്റ് മാർ തയ്യാറാക്കിയ പദ്ധതികളുടെ അവതരണവും യോഗത്തിൽ വച്ച് നടന്നു.
ആരംഭിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും, നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് ഫണ്ട് ഉൾപ്പെടെ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങുന്നതിനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി.ഇന്ദിര,
പി. ഷമീമ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ ടീ. രവീന്ദ്രൻ, പി വി.ജയസൂര്യൻ, വി.കെ.ഷൈജു, അഡീഷണൽ സെക്രട്ടറി ആർ രാഹേഷ്, സൂപ്രണ്ടിങ് എൻജിനീയർ എ. ബീന പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.