കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന്, ദേശീയ നഗര ഉപജീവനമിഷനുമായും കുടുംബശ്രീയുമായുംചേർന്ന് ജില്ലാ തല മെഗാ തൊഴില്‍ മേള ജോബ് എക്സ്പോ -23 സംഘടിപ്പിച്ചു.
പള്ളിക്കുന്ന് ശ്രീപുരം സ്കൂളില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ.ടി.ഒ മോഹനന് പരിപാടി ഉദ്ഘാടനം ചെയ്തു.
2006 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത മേളയിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി വിവിധ മേഖലകളിലെ 174 കമ്പനികൾ ഭാഗമായി.
ബാങ്കിംഗ്, അക്കൗണ്ടിംഗ്, ഏവിയേഷന്‍, ടൂറിസം, ഹെല്‍ത്ത്, ഐ.ടി, എഞ്ചിനീയറിംഗ്,
ടെലികമ്യൂണിക്കേഷൻ, എഡ്യൂക്കേഷൻ, ഓട്ടോമൊബൈൽ, ഇൻഷുറൻസ്, എഞ്ചിനീയറിംഗ്, റിട്ടയിൽ തുടങ്ങിയ മേഖലയിലെ കമ്പനികൾ ആയിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്.
ഇതിൽ കേരളത്തിനകത്തേക്ക് 314 പേർക്കും കേരളത്തിന് പുറത്ത് 6 പേർക്കും വിദേശത്തേക്ക് 11 പേർക്കും ജോലി ഉറപ്പ് നൽകി.
വിവിധ തസ്തികകളിലേക്കായി 895 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്ക് കമ്പനികൾ പിന്നീട് വിവരം നൽകും.
ചടങ്ങില്‍ കണ്ണൂര്‍ കോര്പ്പറേഷന് നഗര ഉപജീവനമിഷന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ അക്കൗണ്ടിംഗ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണവും മേയര്‍ അഡ്വ.ടി.ഒ മോഹനന് നിര്‍വ്വഹിച്ചു.
ഇന്ന് നടന്ന തൊഴിൽമേളയിലൂടെ മനസ്സിലായത് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം വളരെ കൂടുതലാണെന്നും ആയതിനാൽ ഇനി ആറുമാസത്തിനകം മറ്റൊരു വിശാലമായ ജോബ് കാർണിവൽ തന്നെ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു.
പരിപാടിയില്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി ഷമീമ ടീച്ചര്‍, അഡ്വ.പി ഇന്ദിര. സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍, കുക്കിരി രാജേഷ്, കെ പി റാഷിദ്, കെ ശകുന്തള, പനയൻ ഉഷ, ശ്രീജ ആരംഭൻ, എസ് ഷഹീദ, പി വി ജയസൂര്യൻ, കെ പി അനിത, ശ്രീലത, ഷൈജു
ഫാ. ജോയ് കട്ടിയാങ്കൽ, കുടുംബശ്രീ ചെയർപേഴ്സൺ വി ജ്യോതിലക്ഷമി, മെമ്പർ സെക്രട്ടറി അഫ്സില വി പി, നിതിൻ, ഷിനോജ്, സുജിത്ത് ജെയിംസ്, ഇ പി നൗഷാദ്, പി പി ബൈജു, തുടങ്ങിയവര്‍ പങ്കെടുത്തു.
ശങ്കരാചാര്യ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.