ഔട്ട് ഓഫ് സിലബസ്സ് - ലഹരിക്കെതിരെയുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തു.

Posted on Tuesday, March 21, 2023
pic

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ലഹരിക്കെതിരെയുള്ള പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു.
കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വെച്ച് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍റെ അധ്യക്ഷതയിൽ  ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

 ലഹരിക്കെതിരായ ഈ ഉദ്യമത്തിലൂടെ കണ്ണൂർ കോർപ്പറേഷൻ മറ്റ് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ടി പത്മനാഭൻ പറഞ്ഞു.
സർക്കാർ പോലും ഇത്തരം ഒരു ഉദ്യമം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.
എന്റെ തലമുറയിൽപ്പെട്ട പല സാഹിത്യകാരന്മാരും
ലഹരി ഉപയോഗിക്കുന്നവരായിരുന്നു. എന്റെ ചെറുപ്പത്തിൽ കള്ളു പോലുള്ള ലഹരി പാനീയങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് എംഡി എംഎ പോലുള്ള മാരക വിഷമാണ് ഉപയോഗിക്കുന്നത്.
 നമ്മുടെ വിദ്യാർത്ഥികൾ ഇതിന്റെ ഉപഭോക്താക്കൾ മാത്രമല്ല വാഹകരും പ്രചാരകരുമായും പ്രവർത്തിക്കുന്നു എന്നത് ഏറ്റവും ഖേദകരമായ സത്യമാണ്.
ഇതിന്റെ വേരുകൾ നാം വിചാരിക്കാത്ത ദിശകളിലേക്കും വ്യാപിച്ചു എന്നിടത്താണ് ഇത്തരം സിനിമകളുടെ പ്രസക്തി എന്നും അദ്ദേഹം പറഞ്ഞു.

ഔട്ട് ഓഫ് സിലബസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജലീല്‍ ബാദ്ഷ ആണ്.

കര്‍ത്തവ്യവും കടമയും മറന്നുപോകുന്ന സമൂഹത്തിന് പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശവും സിരക്ഷിത ബോധവും ആണ് ഔട്ട് ഓഫ് സിലബസ്സിലൂടെ സംവിധായകന്‍ ബാദ്ഷ  പറയുന്നത്. ജീവിതയാത്രയില്‍ കാലിടറിപ്പോകരുത് എന്ന് പലരും ആവര്‍ത്തിച്ച് പറയുന്നിടത്ത് മനോഹരമായ ദൃശ്യവിരുന്നോടെയാണ് സിനിമാ ക്യാമറാമാന്‍ കൂടിയായ സംവിധായകന്‍ ജലീല്‍ ബാദുഷ ഔട്ട് ഓഫ് സിലബസ്സ് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ എ എസ്ഐ സി കെ സുജിത്തിന്‍റെ കഥയ്ക്ക് അനിലേഷ് ആര്‍ഷ തിരക്കഥ എഴുതി കണ്ണൂര്‍ കോര്‍പ്പറേഷനാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ സ്വാഗതം പറഞ്ഞു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരസമര്‍പ്പണം പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വ്വഹിച്ചു.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേകരന്‍ ഐ എ എസ്, സിറ്റി പോലീസ് കമ്മീഷമര്‍ അജിത് കുമാര്‍ ഐ പി എസ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷമര്‍ കെ പ്രേം കൃഷ്ണ, സംവിധായകന്‍ ജലീല്‍ ബാദുഷ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

 കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, കണ്ണൂര്‍ ദസറ സംഘാടക സമിതി  ജനറല്‍ കൻവീനര്‍ കെ സി രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് തളിര്‍ ഇവന്‍റ്സ് അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.

vedeo link: https://youtube.com/watch?v=d-OHAxeTIuQ&feature=share