കണ്ണൂര്‍ കോര്പ്പറേഷന് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണം കോര്പ്പറേഷന് കൗണ്‍സില്‍ ഹാളില്‍ ഡെപ്യൂട്ടി മേയര്‍ കെഷബീന ടീച്ചര്‍ നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി ഷമീമ ടീച്ചര്‍, കൗണ്‍സിലര്‍മാരായ ബീബി, ആസിമ സി എച്ച്, ശ്രീജ ആരംഭൻ, കെ പി അനിത, കെ എൻ മിനി, രാധാകൃഷ്ണൻ മാണിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 യു പി സ്കൂളുകള്‍ക്കും, 6 എല്‍ പി സ്കൂളുകള്‍ക്കും 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുട്ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഹാന്റ് ബോള്‍, ചെസ്സ് ബോര്‍ഡ് ഉള്‍പ്പെടെ 18 ഇനം സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.