കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ മഴക്കെടുതികള്‍ മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ മുപ്പതംഗ ദുരന്തനിവാരണസേന കണ്ണൂര്‍ കോര്‍പ്പറേഷനിൽ സജ്ജമായി. കാലവർഷവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ഈ ടീം 24 മണിക്കൂറും സജ്ജമായിരിക്കും. ഇവരെ ഏകോപിപ്പിക്കുന്നതിനായി 3 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് കോര്പ്പറേഷന് പരിസരത്ത് യോഗം ചേര്‍ന്ന് ഇവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മേയര്‍ അഡ്വ.ടി ഒ മോഹനന് നല്കി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സുരേഷ് ബാബു എളയാവൂര്, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
അടിയന്തിര സാഹചര്യങ്ങളില്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഫോണ്‍- 8075195462