വസ്തുനികുതി പരിഷ്കരണം

Posted on Tuesday, June 20, 2023

തദ്ദേശസ്വയംഭരണ വകുപ്പ്- കേരള മുനിസിപ്പാലിറ്റി വസ്തുനികുതി ചട്ടങ്ങളിലെ ചട്ടം 17 പ്രകാരം കെട്ടിടത്തിന്‍റെ വസ്തുനികുതി നിര്‍ണ്ണയിക്കപ്പെട്ടശേഷം കെട്ടിടത്തിന്‍റെ തറവിസ്തീര്‍ണ്ണത്തിലോ, ഉപയോഗക്രമത്തിലോ, ഏതെങ്കിലും ഘടകത്തിന്‍റെ കാര്യത്തിലോ കെട്ടിട ഉടമ വരുത്തുന്നതോ, അല്ലെങ്കില്‍ സ്വയം സംഭവിക്കുന്നതോ ആയ ഏതൊരു മാറ്റവും 30 ദിവസത്തിനകം താങ്കള്‍ നിറവേറ്റാത്തപക്ഷം 1000/രൂപ അല്ലെങ്കില്‍ വസ്തുനികാതി നിര്‍ണ്ണയം മൂലമുണ്ടാകുന്ന നികുതി വര്‍ദ്ധനവ് ഏതാണ് അധികമെങ്കില്‍    അത് പിഴയായി ചുമത്തുന്നതും, ചട്ടം 24 പ്രകാരം ഏതെങ്കിലും കെട്ടിടം പണിയുകയോ, പുതുക്കി പണിയുകയോ, താമസിക്കുകയോ, മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തുകയോ ഇതിലേതാണ് നേരത്തെ സംഭവിക്കുന്നത് ആ തീയ്യതി മുതല്‍ 15 ദിവസത്തിനകം കെട്ടിട ഉടമ സെക്രട്ടറിയ്ക്ക് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കേണ്ടതുണ്ട്.  ഇതില്‍ വീഴ്ച വരുത്തുന്നപക്ഷം സെക്രട്ടറിയ്ക്ക് 500/രൂപയില്‍  കവിയാത്ത തുക പിഴയായി നിശ്ചയിക്കുന്നതാണ്. 

     മേല്‍ ചട്ടപ്രകാരമുളള സമയത്തിനകം വിവരങ്ങള്‍ നല്‍കാത്തവരുടെ പിഴ ഒഴിവാക്കി നല്‍കുന്നതിനുളള സമയപരിധി 2023 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

      ആയതിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മേല്‍പ്രകാരം മാറ്റം വന്ന കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ 9ആ ഫോറത്തില്‍ അപേക്ഷയായി 30.06.2023 നകം സമര്‍പ്പിക്കേണ്ടതാണെന്ന്  എല്ലാ നികുതിദായകരെയും ഇതിനാല്‍ അറിയിക്കുന്നു.