സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്കൂളുകളില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമയില്‍ ഒമ്പതാമത്തെ പ്രതിമയുടെ അനാച്ഛാദനം പുഴാതി വെല്‍ഫെയര്‍ എല്‍ പി സ്കൂളില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂരിന്‍റെ അധ്യക്ഷതയില്‍ പത്മശ്രീ. എസ് ആര്‍ ഡി പ്രസാദ് നിര്‍വ്വഹിച്ചു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എട്ടാമത്തെ ഗാന്ധി പ്രതിമയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
നേരത്തെ മുഴത്തടം ഗവ.യു പി സ്കൂള്‍, പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, തോട്ടട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, താവക്കര യു പി സ്കൂള്‍, ആനയിടുക്ക് എല്‍ പി സ്കൂള്‍, പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂള്‍, എന്നിവിടങ്ങളില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചിരുന്നു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂക്കിരി രാജേഷ്, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ലത്തീഫ്, പി ടി എ പ്രസിഡന്‍റ് ഷമീല സയ്യിദ്, മദര്‍ പി ടി എ പ്രസിഡന്‍റ് റുബീന, അബ്ദുള്‍ ജബ്ബാര്‍ പി, മനീശന്‍, എം ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.