കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ മാലിന്യകേന്ദ്രമായി അറിയപ്പെട്ടിരുന്ന ചേലോറയ്ക്ക് പുതിയ മുഖം നല്‍കി ക്കൊണ്ട് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചേലോറയിൽ നിർമ്മിച്ച നെഹ്റു പാർക്കിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി.
ചെണ്ടമേളവും പടക്കവും പായസവും മധുര വിതരണവും ഒക്കെയായി പാർക്കിന്റെ ഉദ്ഘാടനം ജനങ്ങൾ നാടിന്റെ ഉത്സവമാക്കി മാറ്റി.
ശിശുദിനമായതിനാൽ നിരവധി കുട്ടികളും ബലൂണും വർണ്ണങ്ങളുമായി ഉദ്ഘാടനത്തിന് എത്തിയിരുന്നു.
പാർക്കിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.
മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തായി 2.70 ഏക്കറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കോര്‍പ്പറേഷന്‍റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഏരിയ, ആംഫി തീയ്യേറ്റര്‍, കോമ്പൗണ്ട് വാള്‍, സോളാർ പാനൽ, കഫ്റ്റീരിയ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുള്‍പ്പെടെ
രണ്ടു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.
കണ്ണൂർ മട്ടന്നൂർ പ്രധാന പാതക്ക് അരികിൽ സ്ഥിതി ചെയ്യുന്ന പാർക്ക് ആയതുകൊണ്ട് തന്നെ ജനങ്ങൾക്ക് എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമാകും.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ രാഗേഷ്,
പി ഷമീമ ടീച്ചർ, എം.പി രാജേഷ്, അഡ്വ പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ വി കെ ശ്രീലത മുസ്ലിഹ് മടത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ പി താഹിർ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിങ് എൻജിനീയർ ടി മണികണ്ഠ കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജസ്വന്ത് എം സി തുടങ്ങിയവർ സംസാരിച്ചു.