കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പള്ളിപ്രം 14 ഡിവിഷൻ 51ആം നമ്പർ അംഗനവാടിയുടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു

Posted on Friday, November 24, 2023
photo

കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ പള്ളിപ്രം 14 ഡിവിഷൻ 51ആം നമ്പർ അംഗനവാടിയുടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.പി ഇന്ദിര, കൗൺസിലർ മാരായ കെ പി അബ്ദുൽ റസാക്ക്, കെ പി റാഷിദ്‌, ശ്രീജ ആരമ്പൻ, എ ഉമൈബ, എം ജാസ്മിന തുടങ്ങിയവർ സംസാരിച്ചു.
ശിശു വികസന ഓഫീസർ സുജയ, ഐ സി ഡി എസ് സൂപ്പർവൈസർ എം സോന
വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, അംഗന വാടി വർക്കർ, ഹെൽപർ, ആശ വർക്കർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

 അംഗൻവാടി കെട്ടിട നിർമ്മാണത്തിന് വേണ്ടി സ്ഥലം അനുവദിച്ച എൻ ടി കദീജയെ ചടങ്ങിൽ മേയർ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

photo