Update Body
ടെൻഡർ /ക്വട്ടേഷൻ നോട്ടീസ്

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ഫ്രീഡം പാർക്ക്,രാജേന്ദ്ര പാർക്ക് എന്നിവ നടത്തിപ്പിനും പരിപാലിക്കുന്നതിനും ലൈസൻസ് വ്യവസ്ഥയിൽ ഏറ്റെടുക്കുന്നതിന് തയ്യാറുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡർ /ക്വട്ടേഷൻ ക്ഷണിക്കുന്നു.സീൽ ചെയ്ത ടെൻഡർ /ക്വട്ടേഷൻ സെക്രട്ടറിയുടെ പേരിൽ 5-10-2026 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭ്യമാകുന്ന വിധം തപാൽ മാർഗം അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. ക്വട്ടേഷൻ/ ടെൻഡറിനോടൊപ്പം ഇ എം ഡി ആയി 10000 രൂപ കോർപ്പറേഷൻ ഫണ്ടിലൊടുക്കിയ രശീതി /സെക്രട്ടറിയുടെ പേരിൽ മാറാവുന്ന ഡി ഡി ആയോ അടക്കം ചെയ്യേണ്ടതാണ്.ഇ എം ഡി തുക അടക്കം ചെയ്യാത്ത ക്വോട്ടേഷൻ /ടെൻഡർ യാതൊരു കാരണവശാലും സാധുവായിരിക്കുന്നതല്ല.വൈകുന്നേരം 3 മണിക്ക് ശേഷം ലഭിക്കുന്ന ക്വോട്ടേഷൻ /ടെൻഡർ സ്വീകരിക്കുന്നതല്ല.
ലഭ്യമാകുന്ന അപേക്ഷകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരായവരുടെ, സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ബഹു.കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനത്തിനും കൗൺസിൽ അംഗീകരിച്ച ബൈലോയ്ക്കും വിധേയമായി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്. ടെൻഡർ/ക്വോട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ റവന്യു നോൺ ടാക്സ് വിഭാഗത്തിൽ നിന്നും അറിയാവുന്നതാണ്.
ലേലം /ക്വോട്ടേഷനിൽ ഏറ്റവും കൂടുതൽ തുക ക്വാട്ട് ചെയ്ത ആൾ ടെൻഡർ തുകയുടെ 1/3 ഭാഗം അന്നു തന്നെ കോർപ്പറേഷൻ ഫണ്ടിൽ ഒടുക്കേണ്ടതാണ്.ബാക്കി 2/3 ഭാഗം തുകയിൽ 1/3 ഭാഗം 2027 ഏപ്രിൽ 30- നകവും ബാക്കി 1/3 ഭാഗം 2027 ഒക്ടോബർ 31 നു മുൻപായും ഒടുക്കേണ്ടതാണ്.കോർപ്പറേഷൻ നിലവിൽ അനുവർത്തിച്ചു വരുന്നതും അനുശാസിക്കുന്നതുമായ എല്ലാ ടെൻഡർ /ക്വട്ടേഷൻ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .ഏതൊരു ടെൻഡർ /ക്വട്ടേഷൻ, സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം കോർപ്പറേഷൻ കൗൺസിൽ /സെക്രെട്ടറിയിൽ നിക്ഷിപ്തമായിരിക്കും.
പാർക്ക് നടത്തിപ്പ് സംബന്ധിച്ച് നഗരസഭാ കൗൺസിൽ നിശ്ചയിച്ച വാർഷിക ലൈസൻസ് ഫീസ് നിരക്കിൻമേലായിരിക്കും ടെൻഡർ /ക്വട്ടേഷൻ സ്വീകരിക്കുന്നത്.ലൈസൻസ് ഫീസിന് പുറമെ കൗൺസിൽ നിശ്ചയിക്കുന്ന ഒരു സംഖ്യ ഡെപ്പോസിറ്റായും ലൈസെൻസി ഒടുക്കേണ്ടതാണ്.ടി തുക ലൈസൻസ് കാലാവധിക്ക് ശേഷം പലിശയില്ലാതെ തിരികെ നൽകുന്നതാണ്.ടെൻഡർ /ക്വട്ടേഷൻ നിരക്ക് കൗൺസിൽ അംഗീകരിച്ച് കഴിഞ്ഞ് ആയതു പ്രകാരമുള്ള തുകയും ഡെപോസിറ്റ് സംഖ്യയും ലൈസെൻസി മുൻകൂറായി അടച്ച് കരാറുടമ്പടി ഒപ്പു വെയ്‌ക്കേണ്ടതാണ്.ലൈസെൻസ് ഫീസിനോടൊപ്പം കാലാകാലങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന ഇതര നികുതികളും അടവാക്കാൻ ലൈസെൻസി ബാധ്യസ്ഥനായിരിക്കും.പാർക്കിനകത്തേക്കുള്ള പ്രവേശന ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം നഗരസഭാ കൗൺസിലിൽ നിക്ഷിപ്തമായിരിക്കും.
ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞത് പ്രകാരം ലേലം / ക്വോട്ടേഷൻ നടപടി സ്വീകരിക്കുന്നതാണ്