Update File
Update Body
ക്വട്ടേഷൻ നോട്ടീസ്
2026 ദസറ ആഘോഷത്തോടനുബന്ധിച്ച് കലാപരിപാടികളും സാംസ്കാരിക പരിപാടികളും 2026 ഒക്ടോബർ 12 മുതൽ 21 വരെ കലക്ട്രേറ്റ് മൈതാനിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ദസറ ആഘോഷത്തോടനുബന്ധിച്ച് കോർപ്പറേഷന്റെ പഴയ ബസ്റ്റാൻഡിൽ മേൽ പറഞ്ഞ ദിവസങ്ങളിൽ നിശ്ചിത അളവിൽ ഫുഡ്കോർട്ട് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ഫുഡ് കോർട്ട്ലൈസൻസ് വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷൻ ക്ഷണിച്ചുകെള്ളുന്നു.സീൽ ചെയ്ത ക്വട്ടേഷൻ സെക്രട്ടറിയുടെ പേരിൽ 3-10-2026 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ലഭ്യമാകുന്ന വിധം തപാൽ മാർഗം അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
ക്വട്ടേഷനിൽ 1മീറ്റർ സ്ക്വയർ സ്ഥലത്തിന് മാക്സിമം ഒരു ദിവസത്തേക്ക് നൽകുവാൻ ഉദ്ദേശിക്കുന്ന തറ വാടക എത്ര എന്ന് രേഖപ്പെടുത്തേണ്ടതാണ് . ക്വട്ടേഷൻ ലഭിക്കുന്നയാൾ ഫീസിന് പുറമെ GST(18%) തുക കൂടി അടക്കുവാൻ ബാധ്യസ്ഥനാണ് . ക്വട്ടേഷനോടൊപ്പം ഇ എം ഡി ആയി 5000/- രൂപ കോർപ്പറേഷൻ ഫണ്ടിലൊടുക്കിയ രശീതി /സെക്രട്ടറിയുടെ പേരിൽ മാറാവുന്ന ഡി ഡി ആയോ അടക്കം ചെയ്യേണ്ടതാണ്.ഇ എം ഡി തുക അടക്കം ചെയ്യാത്ത ക്വോട്ടേഷൻ യാതൊരു കാരണവശാലും സാധുവായിരിക്കുന്നതല്ല.വൈകുന്നേരം 3 മണിക്ക് ശേഷം ലഭിക്കുന്ന ക്വോട്ടേഷൻ സ്വീകരിക്കുന്നതല്ല.ലഭ്യമാകുന്ന അപേക്ഷകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരായവരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും ബഹു.കോർപ്പറേഷൻ കൗൺസിലിന്റെ തീരുമാനത്തിനും കൗൺസിൽ അംഗീകരിച്ച ബൈലോയ്ക്കും വിധേയമായി അന്തിമ തീരുമാനം കൈക്കൊള്ളുന്നതാണ്. ക്വോട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തിദിവസങ്ങളിൽ റവന്യു നോൺ ടാക്സ് വിഭാഗത്തിൽ നിന്നും അറിയാവുന്നതാണ്.