കണ്ണൂര്‍

കണ്ണൂര്‍ ജില്ലയുടെ ആസ്ഥാനനഗരമാണ് കണ്ണൂര്‍. കേരളത്തിലെ തന്നെ പ്രധാന പട്ടണങ്ങളിലൊന്നാണ് കണ്ണൂര്‍.കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂര്‍ 1867ലാണ് മുനിസിപ്പാലിറ്റിയായത് .കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റികളിലൊന്നായിരുന്നു കണ്ണൂര്‍. 2015 -ല്‍ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആയി മാറി.

Last updated on: Saturday, March 2, 2019 - 14:56